ന്യൂഡല്‍ഹി: വ്യാപാരിയുടെ മൃതദേഹം കൈകള്‍ പിന്നില്‍ ബന്ധിച്ച് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ഗൗരവ് ബന്‍സാല്‍(37) എന്ന വ്യാപാരിയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബപ്രോള വിഹാറില്‍ ബുധനാഴ്ചയാണ് സംഭവം. കിഴക്കന്‍ ഡല്‍ഹിയിലെ കര്‍ക്കാര്‍ഡൂമയിലാണ് ഗൗരവ് താമസിക്കുന്നത്. ഇവിടെനിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള തടാകത്തിന് അരികിലുള്ള മരത്തിലാണ് ഗൗരവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി അജ്ഞാതര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പരാതിയില്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം ഗൗരവിനെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കള്‍ ആനന്ദ് വിഹാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ കടയിലേക്കുപോയ ഗൗരവിനെ ഉച്ചയോടെ യാണു കാണാതായത്. പൊലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

