ന്യൂഡല്‍ഹി: ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുധാംശു ധൂലിയ, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജംഷെദ് ബര്‍ജോര്‍ പര്‍ദിവാല എന്നിവര്‍ സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടുപേര്‍ കൂടി സ്ഥാനമേറ്റതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 34 എന്ന പൂര്ണശേഷിയിലെത്തി. ഇരുവരെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള കൊളിജീയം മേയ് 4 ന് ശിപാര്‍ശ ചെയ്തിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയാണു ജസ്റ്റിസ് ധൂലിയ. പാഴ്സി വിഭാഗത്തില്‍നിന്നു സുപ്രീം കോടതി ജഡ്ജിയാകുന്ന നാലാമത്തെയാളാണു ജസ്റ്റിസ് പര്‍ദിവാല.
സുധാംശു ധൂലിയ, ജെ.ബി. പര്‍ദിവാല സുപ്രീം കോടതി ജഡ്ജിമാര്‍
