കച്ചവട സ്ഥാപനങ്ങളുടെ ലൈസന്‍സ് നിര്‍ബന്ധമാക്കി

പളളിക്കല്‍  ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കച്ചവട സ്ഥാപനങ്ങളും നിര്‍ബന്ധമായും പഞ്ചായത്ത് ലൈസന്‍സോടുകൂടി മാത്രം പ്രവര്‍ത്തനം നടത്തണമെന്ന് പളളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, ബേക്കറികള്‍, ഫാസ്റ്റ് ഫുഡ് വില്‍പ്പന കേന്ദ്രങ്ങള്‍, ആഹാരം പാകം ചെയ്തും അല്ലാതെയും വില്‍പ്പന നടത്തുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവ അടിയന്തിരമായി പഞ്ചായത്ത് ലൈസന്‍സ് നേടണം. ശുചിത്വം ഇല്ലാതെയും പഴകിയതും ഗുണനിലവാരം ഇല്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമായ  രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത ആഹാര പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളുടെ  ലൈസന്‍സ് റദ്ദ് ചെയ്ത് പ്രവര്‍ത്തനം  അടിയന്തിരമായി അവസാനിപ്പിക്കാനും നടപടി സ്വീകരിക്കുമെന്ന് പളളിക്കല്‍  ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →