കോട്ടയം: അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ലാബ് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി അധ്യക്ഷത വഹിച്ചു. ദിവസവും നൂറുകണക്കിന് രോഗികളാണ് അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തുന്നത്. മികച്ച ചികിത്സ ലഭിക്കുന്നതിനോടൊപ്പം ആധുനിക രീതിയിലുള്ള ലബോറട്ടറിയുടെ പ്രവർത്തനവും ഇവിടെ എത്തുന്ന രോഗികൾക്ക് ആശ്വാസകരമാണ്. മനസ് എന്ന ജീവകാരുണ്യ സംഘടന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഒരു വീൽചെയർ സംഭാവന നൽകി. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷാജിമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. രതീഷ്, അയ്മനം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ജി. രാജേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ആർ. ജഗദീഷ്, ഡോ. ശ്യാം, വാർഡംഗം രാധാകൃഷ്ണൻ നെല്ലിപ്പള്ളി, മെഡിക്കൽ ഓഫീസർ ഡോ. മിനിജ ഡി. നായർ എന്നിവർ പ്രസംഗിച്ചു.
അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ലാബ് പ്രവർത്തനം തുടങ്ങി
