ഐഎസ്ആര്‍ഒ ( ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം) സൈബര്‍ സ്‌പെയ്‌സ് മല്‍സരം 2020(ഐസിസി 2020)

ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥികളുടെ  നേരിട്ട് പങ്കെടുക്കുന്ന കൂടിച്ചേരലുകളും മല്‍സരങ്ങളും കൊവിഡിന്റെ പശ്ചാത്തലത്തില്‍ നടക്കാത്ത സാഹചര്യത്തില്‍ അവരുടെ മികവു പ്രകടിപ്പിക്കുന്ന ഓണ്‍ലൈന്‍ മല്‍സരത്തിന് ഐഎസ്ആര്‍ഒ.

ഐഎസ്ആര്‍ഒ സൈബര്‍ സ്‌പെയ്‌സ് കോമ്പറ്റീഷന്‍ (ഐസിസി 2020) എന്നു പേരിട്ടിരിക്കുന്ന മല്‍സരങ്ങളില്‍ സുരക്ഷിതരായി വീട്ടിലിരുന്ന് പങ്കെടുക്കാം. ഒന്നു മുതല്‍ മൂന്നു വരെ ക്ലാസ്സുകളിലുള്ളവര്‍ക്ക് ചിത്രരചനാ മല്‍സരം, നാലു മുതല്‍ എട്ടു വരെയുള്ളവര്‍ക്ക് മോഡൽ നിര്‍മാണ മല്‍സരം, ഒമ്പതിലെയും പത്തിലെയും കുട്ടികള്‍ക്കു ഹിന്ദിയിലും ഇംഗ്ലീഷിലും ഉപന്യാസ മല്‍സരം, 11ലെയും 12ലെയും കുട്ടികള്‍ക്ക് ഈ രണ്ടു ഭാഷകളിലും ഉപന്യാസ മല്‍സരവും ബഹിരാകാശ ക്വിസ് മല്‍സരവുമാണു നടത്തുക.

ബഹിരാകാശ  മേഖലയുടെ അനന്ത വിസ്മയങ്ങളെയും സാധ്യതകളെയും കുറിച്ച് വിദ്യാര്‍ത്ഥി സമൂഹത്തിന് അറിവും ആവേശവും പകരുകയാണ് ബഹിരാ കാശത്തെ അടിസ്ഥാനമാക്കിയുള്ള ഈ ഓണ്‍ലൈന്‍ മല്‍സരം ലക്ഷ്യമിടുന്നതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ബഹിരാകാശ ശാസ്ത്രവും സാങ്കേതിക വിദ്യയും സംബന്ധിച്ച സൃഷ്ടിപരതയും ജിജ്ഞാസയും നവീനാ ശയങ്ങളും അതിരുകളില്ലാത്ത ഭാവനയും വികസിപ്പിക്കുകയും ലക്ഷ്യമാണ്.

രാജ്യത്തെ ജനങ്ങളില്‍ ഡിജിറ്റല്‍ അവബോധം വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ഡിജിറ്റല്‍ അധിഷ്ഠിത ഇടപെടലുകള്‍ക്കു പ്രോല്‍സാഹനം നല്‍കുന്നതിനും ഈ മല്‍സരം ഉപകരിക്കും എന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും മല്‍സര വിശദാംശങ്ങള്‍ക്കും www.isro.gov.in/icc-2020  സമീപിക്കുക.
ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് https://icc2020.isro.go.in/icc/register.jsp

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →