ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ അക്ഷയ സ്റ്റാളിൽ ലഭിക്കും

കോട്ടയം: രണ്ടാം പിണറായി വിജയന്‍  സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കോട്ടയം ജില്ലാതല ആഘോഷത്തിന്റെ  ഭാഗമായി നാഗമ്പടം മൈതാനത്തു  സംഘടിപ്പിച്ചിട്ടുള്ള  ‘എന്റെ കേരളം’ പ്രദര്‍ശന -വിപണന മേളയിലെ അക്ഷയ സ്റ്റാളിൽ  ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സൗജന്യമായി ലഭ്യമാകും. പുതിയ ആധാര്‍ എന്റോള്‍മെന്റ്, നിലവിലെ ആധാര്‍ കാര്‍ഡിലെ തെറ്റ് തിരുത്തൽ, ആധാര്‍-മൊബൈല്‍ ലിങ്കിംഗ് എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്.  പുതിയ എൻറോൾമെന്റിനായി മേല്‍വിലാസം വ്യക്തമാക്കിയ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ് കൈയ്യില്‍ കരുതണം. അഞ്ചു വയസ്സില്‍ താഴെയുളള കുട്ടികളുടെ  ആധാര്‍ എന്റോള്‍മെന്റിന് ഫോട്ടോയും ജനനസര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. കുട്ടിയുടെ ഫോട്ടോയ്‌ക്കൊപ്പം അച്ഛന്റെയോ അമ്മയുടേയോ ഫിംഗര്‍ പ്രിന്റ് ആധികാരിക രേഖയായി ചേര്‍ക്കാം. കുട്ടികള്‍ക്ക് അഞ്ചു വയസ്സിലും 15 വയസ്സിലും വിരലടയാളം, കൃഷ്ണമണി എന്നീ ബയോമെട്രിക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും സൗകര്യമുണ്ട് .  ജില്ലയിലെ 191 അക്ഷയസെന്ററുകളെ സംബന്ധിച്ച വിവരങ്ങളും സ്റ്റാളിൽ  ലഭ്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →