പാലക്കാട്:ആത്മ നിര്‍ഭര്‍ ഭാരത് പ്രകാരം പാലക്കാട് ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കുളള ഭക്ഷ്യധാന്യ വിതരണം ഇന്ന് മുതല്‍. ഇതിനായി 1263 മെട്രിക് ടണ്‍ അരി ലഭ്യമാക്കിയതായി എഫ്‌സിഐ ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു തയ്യാറാക്കിയ പട്ടികയിലുള്ള 2958പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു.13,000ത്തില്‍ ഏറെ അന്യസംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍ ഉണ്ടായിരുന്നെങ്കിലും ശ്രമിക് ട്രെയിനുകള്‍ ആരംഭിക്കുകയും ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കുകയും ചെയ്തതോടെ ഇവരില്‍ പലരും തിരികെ പോയിട്ടുണ്ട്.
നിലവിലെ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി ഇനിയും രജിസ്റ്റര്‍ ചെയ്യാനാവും.ആത്മനിര്‍ഭര്‍ ഭാരത് പ്രകാരം എഫ്‌സിഐ അനുവദിച്ച അരി താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്നാണ് പഞ്ചായത്തു തലത്തിലുള്ള വിതരണത്തിനായി നല്‍കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പ്രകാരം അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രണ്ടു മാസത്തേക്ക് അഞ്ചു കിലോഗ്രാം വീതം ഭക്ഷ്യധാന്യങ്ങളാണ് നല്‍കുന്നത്.
ബന്ധപ്പെട്ട രേഖ: gov.in/PressReleasePage.aspx?PRID=1631079

