കോതമംഗലം അഗ്നി രക്ഷാനിലയത്തിലേക്ക് ‘അഡ്വാൻസ് റെസ്ക്യൂ ടെൻഡർ’ വാഹനം അനുവദിച്ചു

കോതമംഗലം അഗ്നിരക്ഷാ നിലയത്തിലേക്ക് പുതുതായി ‘അഡ്വാൻസ് റെസ്ക്യൂ ടെൻഡർ’ വാഹനം അനുവദിച്ചതായി ആന്റണി ജോൺ എം.എൽ.എ അറിയിച്ചു. അപകട സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം കൂടുതൽ സുഗമമാക്കാൻ ഈ വാഹനം സഹായിക്കും. 

വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ ചെറിയ വാഹനങ്ങൾ വലിച്ചുമാറ്റുന്നതിനായി വിഞ്ച് സംവിധാനവും പുതിയ അഡ്വാൻസ് റെസ്ക്യൂ ടെൻഡറിൽ ഉണ്ട്.
വിവിധ തരം ഹൈഡ്രോളിക് കട്ടർ, ഇലക്ട്രിക് കട്ടറുകൾ, ഡ്രില്ലർ, വിഷ വാതകം-പുക മുതലായവ വലിച്ചുകളയുന്നതിനുള്ള ബ്ലോവർ, എയർ ലിഫ്റ്റിംഗ് മാറ്റ്, എമർജൻസി ലൈറ്റ് ഗ്ലാസ്‌ ബ്രേക്കർ, ബെൽറ്റ്‌ കട്ടർ തുടങ്ങി ഒട്ടനവധി അത്യാധുനിക ഉപകരണങ്ങളും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →