‘നിയമ ഗോത്രം’ പരിശീലന പരിപാടി ഉദ്ഘാടനംഏപ്രില്‍ 27ന്

പട്ടിക വര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്ന് നിയമ വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘നിയമ ഗോത്രം’ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഏപ്രില്‍ 27ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകഷ്ണന്‍ നിര്‍വഹിക്കും. തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ജില്ലാ പട്ടികവര്‍ഗ്ഗ വികസന വകുപ്പും സംയുക്തമായാണ്  വിവിധ നിയമ പ്രവേശന പരീക്ഷകള്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പെരിങ്ങമ്മല ഞാറനീലി ഡോ. എ.വി.എന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ഡി.കെ.മുരളി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ കെ.വിദ്യാധരന്‍, ഐ.ടി.ഡി.പി പ്രോജക്ട്  ഓഫീസര്‍ എ.റഹിം തുടങ്ങിയവര്‍ പങ്കെടുക്കും.ദേശീയ നിയമ കോളേജുകളിലെ പ്രവേശനത്തിനായുള്ള ക്‌ളാറ്റ് (കോമണ്‍ ലോ എന്‍ട്രന്‍സ് ടെസ്റ്റ് ), സംസ്ഥാനത്തെ നിയമ കോളേജുകളിലേക്കുള്ള  പ്രവേശന പരീക്ഷ എന്നിവയിലാണ് പരീശീലനം. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജ്, ലോ അക്കാഡമി, മാര്‍ ഗ്രിഗോറിയസ് ലോ കോളേജ് എന്നിവിടങ്ങളിലെ അദ്ധ്യാപകര്‍ പരിശീലനം നയിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →