ചണ്ഡീഗഡ്: മുത്തശ്ശിയോട് കൂടുതല്‍ അടുപ്പം കാണിച്ചതിന് ആറുവയസ്സുകാരനെ മാതാവ് കുത്തിക്കൊന്നു. ജലന്ധറിലെ സോഹാല്‍ ജാഗിര്‍ പ്രദേശത്താണ് അരശ്പ്രീത് എന്ന ആറുവയസ്സുകാരനെ മാതാവ് കുല്‍വീന്ദര്‍ കൗര്‍ കുത്തികൊലപ്പെടുത്തിയത്. തന്നെക്കാള്‍ കൂടുതല്‍ മകന് മുത്തശ്ശിയെ സ്നേഹിച്ചതാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണ് യുവതി പറയുന്നത്. മകനെ കൊന്നശേഷം വീട്ടില്‍നിന്ന് ഓടിപ്പോയ കുല്‍വീന്ദര്‍ കൗര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.
കുല്‍വീന്ദര്‍ കൗറിന്റെ ഭര്‍ത്താവ് സുര്‍ജിത് സിംഗി(30)ന് ഇറ്റലിയിലാണ് ജോലി. നിസാരവിഷയങ്ങള്ക്കുപോലും കുല്‍വീന്ദര്‍ കൗറും ഭര്‍തൃമാതാവും തമ്മില്‍ കലഹിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ കുല്‍വീന്ദര്‍ കൗറിനെതിരേ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

