എം.ജി.സുരേഷിന്‌ വാഹനം അനുവദിച്ചു നല്‍കിയിട്ടില്ലെന്ന്‌ കെ.എസ്‌.ഇ.ബി

തിരുവനന്തപുരം ; കെഎസ്‌ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എംജി സുരേഷ്‌കുമാറിന്‌ വാഹനം അനുവദിച്ച്‌ ബോര്‍ഡ്‌ ഉത്തരവിറക്കിയിട്ടില്ലന്നും അസി. പ്രൈവറ്റ്‌ സെക്രട്ടറി റാങ്കിലുളള ആള്‍ക്ക്‌ വാഹനം അനുവദിക്കാറില്ലെന്നും സര്‍വീസ്‌ റൂള്‍ പ്രകാരം നടപടിയെടുക്കാന്‍ അധികാരമുണ്ടെന്നും കെ.എസ്‌ഇ ബിയുടെ വിശദീകരണം.

2019 മുതല്‍ വിജിലന്‍സ്‌ വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുന്ന പരാതി ഫയലിലാണ്‌. രണ്ടുറിപ്പോര്‍ട്ടുകള്‍ക്കുശേഷമാണ്‌ നടപടിയെടുത്തത്‌. ചീഫ്‌ വിജിലന്‍സ്‌ ഓഫീസറുടെയും, ഡയറക്ടര്‍(ഫിനാന്‍സ്‌)ന്റെയും വിശദ പരിശോധനക്കുശേഷം ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ വാഹനം ഉപയോഗിച്ചതായി വ്യക്തമായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ നോട്ടീസ്‌ നല്‍കിയിട്ടുളളതെന്നും കെ.എസ്‌ ഇബി ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →