ഡേവിഡ് ആറ്റന്‍ബൊറോക്ക് യുഎന്‍ എര്‍ത്ത് അവാര്‍ഡ്

ന്യൂയോര്‍ക്ക്: യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ ചാമ്പ്യന്‍ ഓഫ് ദി എര്‍ത്ത് അവാര്‍ഡ് പ്രകൃതിശാസ്ത്ര പണ്ഡിതന്‍ ഡേവിഡ് ആറ്റന്‍ബൊറോക്ക്. നാച്ചുറല്‍ വേള്‍ഡ് എന്ന ബി ബി സി ഡോക്യുമെന്ററിയാണ് 95കാരനായ ആറ്റന്‍ബൊറോയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ബി ബി സിയിലെ പ്രകൃതി സംബന്ധമായ ടി വി പരിപാടികളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. പ്രകൃതിയും ഭൂമിയും സംരക്ഷിക്കാന്‍ ലോകം ഒന്നിക്കേണ്ട സമയമാണിതെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ആറ്റന്‍ബൊറോ പറഞ്ഞു. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് തിമിംഗലങ്ങള്‍ വംശനാശത്തിന്റെ വക്കിലായിരുന്നു. അപകടം തിരിച്ചറിഞ്ഞ ജനങ്ങള്‍ ഒന്നിച്ചപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിച്ചു. ഇന്നിപ്പോള്‍ മനുഷ്യരാശി ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും കൂടുതല്‍ തിമിംഗലങ്ങളാണ് സമുദ്രങ്ങളില്‍ വസിക്കുന്നത്- അദ്ദേഹം വിശദീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →