നാലുവനിതകള്‍ക്ക്‌ സ്‌ത്രീരത്‌ന പുരസ്‌കാരം

തിരുവനന്തപുരം : വിവിധ മേഖലകളില്‍ പ്രഗത്ഭ്യം തെളിയിച്ച നാലുവനിതകളെ കേരള കലാകേന്ദ്രം സ്‌ത്രീരത്‌ന പുരസ്‌കാരം നല്‍കി ആദരിക്കും . ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ മെഡിക്കല്‍ സയന്‍സിലെ ശാസ്‌ത്രജ്ഞ ഡോ. ആര്‍.എസ്‌ ജയശ്രീ,തിരുവനന്തപുരം കണ്ണാശുപത്രി സൂപ്രണ്ട്‌ ഡോ. ചിത്രാ രാഘവന്‍, കവയിത്രിയും കഥാകാരിയും നോവലിസ്‌റ്റും കോളമിസ്‌റ്റുമായ ബൃന്ദ പുനലൂര്‍ ,അബുദാബി പ്രസ്റ്റീജ്‌ ഗ്രൂ്‌പ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍ റോഷിനി റോബിന്‍സണ്‍, എന്നിവര്‍ക്കാണ്‌ പുരസ്‌കാരം. ഫലകവും ,പൊന്നാടയും ,കീര്‍ത്തി പത്രവുമാണ്‌ നല്‍കുന്നത്‌.

2022 ഏപ്രില്‍ 28ന്‌ വൈകിട്ട്‌ 4 ന്‌ പാളയം നന്ദാവനം പാണക്കാട്‌ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സ്‌പീക്കര്‍ എംബി രാജേഷ്‌ സ്‌ത്രീരത്‌ന അവാര്‍ഡും സുധാ തെക്കേമഠത്തിന്‌ പത്താമത്‌ കമലാ സുരയ്യ ചെറുകഥ അവാര്‍ഡും സമ്മാനിക്കും. ചടങ്ങില്‍ ഗവണ്‍മെന്റ് ചീഫ്‌ വിപ്പ് ഡോ.എന്‍ ജയരാജ്‌ അദ്ധ്യക്ഷത വഹിക്കും. സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അനുഗ്രഹ പ്രഭാഷണവും പ്രധാന മന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ്‌ റ്റി.കെ.എ നായര്‍ ,മുന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ പാലോട്‌ രവി , ഡോ. ജോര്‍ജ്‌ ഓണക്കൂര്‍, നൂറുല്‍ ഇസ്ലാംയൂണിവേഴ്‌സിറ്റി പ്രോ ചാന്‍സലര്‍ എംഎസ്‌ ഫൈസല്‍ഖാന്‍ കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി കെ.ആനന്തകുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗവും നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →