ഇസ്ലാമാബാദ്: കടുത്ത വൈദ്യുതിക്ഷാമം നേരിടുന്ന പാകിസ്താന് ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും വ്യവസായമേഖലയ്ക്കുമുള്ള വൈദ്യുതി വെട്ടിക്കുറയ്ക്കുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം വൈദ്യുതി നിലയങ്ങള്‍ക്ക് ആവശ്യമായ കല്‍ക്കരിയും പ്രകൃതിവാതകവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്. റഷ്യ-യുക്രൈന് യുദ്ധത്തെത്തുടര്‍ന്നു കല്‍ക്കരിയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും വില കുതിച്ചുയര്‍ന്നതോടെയാണു പാകിസ്താന് പ്രതിസന്ധിയിലായത്. ഇന്ധനക്ഷാമംമൂലം കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യുതോല്‍പ്പാദനം 3,500 മെഗാവാട്ട് വെട്ടിക്കുറച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയും വൈദ്യുതിക്ഷാമവും മൂലം പാകിസ്താനിലെ പുതിയ സര്‍ക്കാര്‍ കടുത്ത വെല്ലുവിളിയാണു നേരിടുന്നത്.
പാകിസ്താന് വീടുകള്‍ക്കുള്ള വൈദ്യുതി വിഹിതം വെട്ടിക്കുറയ്ക്കുന്നു
