അമേരിക്കയില്‍ വീണ്ടും ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്. സൗത്ത് കാരലിനിലെ ഷോപ്പിങ് മാളിലാണ് വെടിവെപ്പ് ഉണ്ടായത്. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം. വെടിവെപ്പില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവരില്‍ നിന്ന് തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പരുക്കേറ്റവരില്‍ 15 മുതല്‍ 73 വയസ് വരെ പ്രായമുള്ളവരുണ്ട്.കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് സബ്വെ മെട്രോ സ്റ്റേഷനില്‍ വെടിവെപ്പ് ഉണ്ടായിരുന്നു. സംഭവത്തില്‍ ഫ്രാങ്ക് ജെയിംസ് എന്ന അറുപത്തിരണ്ടുകാന്‍ ന്യൂയോര്‍ക്ക്പോലീസിന്റെ പിടിയിലായിരുന്നു. തിരക്കേറിയ സമയത്ത് സബ്വേ മെട്രോസ്റ്റേഷനില്‍ ആള്‍ക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →