അതിര്‍ത്തി സുരക്ഷ: കരസേനാ കമാന്‍ഡര്‍മാരുടെ യോഗം ആരംഭിച്ചു

ന്യൂഡല്‍ഹി: കരസേനാ കമാന്‍ഡര്‍മാരുടെ യോഗം ആരംഭിച്ചു. അതിര്‍ത്തി സുരക്ഷ അടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് തിങ്കളാഴ്ച യോഗം ആരംഭിക്കുക. ഡെല്‍ഹിയില്‍ ചേരുന്ന യോഗം ഈ മാസം 22ആം തീയതി വരെ തുടരും.എല്ലാ വര്‍ഷവും ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലാണ് സാധാരണയായി കരസേനാ കമാന്‍ഡര്‍മാരുടെ യോഗം നടക്കുന്നത്. കരസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തുകയും, യുദ്ധമേഖലകളിലെ തയാറെടുപ്പുകള്‍ പരിശോധിക്കുകയും ചെയ്യും.കരസേനയിലെ ആധുനികവല്‍ക്കരണം, ഡിജിറ്റിലൈസേഷന്‍, പുതിയ സാങ്കേതിക വിദ്യകളുടെ പ്രയോഗം, ഇ-വാഹനങ്ങള്‍ വാങ്ങുന്നത് തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ഏപ്രില്‍ 21ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കരസേന കമാന്‍ഡര്‍മാരുടെ യോഗത്തെ അഭിസംബോധന ചെയ്യും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →