ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 75 കോടി രൂപ അനുവദിച്ചു

ശബരിമല; ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്‌ബിയില്‍ നിന്ന്‌ 75 കോടി രൂപ അനുവദിച്ചതായി ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ് അഡ്വ. കെ.അന്തഗോപന്‍ പറഞ്ഞു. ശബരി മലയിലെയും അനുബന്ധക്ഷേത്രങ്ങളുടെയും വികസനത്തിന്‌ ഇത്‌ വിനയോഗിക്കും. എരുമേലിയിലും നിലയ്‌ക്കലിലും തീര്‍ത്ഥാടക ഇടത്താവള സമുച്ചയം നിര്‍മിക്കും. തീര്‍ത്ഥാടകര്‍ക്ക്‌ എല്ലാ സൗകര്യവും ഉള്‍ക്കൊളളുന്ന വിധത്തിലാവും സമുച്ചയം നിര്‍മിക്കുക.ഡോര്‍മിറ്ററി, ഗസ്‌റ്റ്‌ഹൗസ്‌ ,അന്നദാന മണ്ഡപം, എന്നിവയടക്കം വിശാലമായ സൗകര്യമാണ്‌ ഏര്‍പ്പെടുത്തുക.

നിലക്കലിലെ സമുച്ചയത്തിന്‌ 39 കോടിയും എരുമേലിയി്‌ലെ സമുച്ചയത്തിന്‌ 14.75 കോടിയും ആണ്‌ അനുവദിച്ചിരിക്കുന്നത്‌. 2022 ഏപ്രില്‍ 18ന്‌ രണ്ടിന്റെയും കല്ലിടില്‍ നടക്കും. രാവിലെ 10ന്‌ എരുമേലിയിലും 12ന്‌ നിലക്കലിലും കല്ലിടും. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കും. ഇതിനുപുറമേ സന്നിധാനത്തെ വിവിധ കെട്ടിട സമുച്ചയങ്ങള്‍ നവീകരിക്കും. ഇതിനായി വിവിധ സ്ഥാപനങ്ങള്‍ മുന്നോട്ടു വന്നിട്ടുണ്ട്‌ . ഉദ്ദേശം 30 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ്‌ തുടക്കത്തില്‍ നടത്തുന്നത്‌. സന്നിധാനത്ത എല്ലാ കെട്ടിടങ്ങളുടെയും മുകലില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →