വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പണികഴിപ്പിച്ച ബ്ലോക്ക്തല നഴ്സറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ നിർവ്വഹിച്ചു . ബ്ലോക്ക് പഞ്ചായത്തിൻ്റെ ഒരു ലക്ഷം രൂപ ധനസഹായത്തോടെ ആകെ രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. വൈപ്പിൻ ബ്ലോക്ക് പ്രദേശത്തുള്ള എല്ലാ കൃഷിഭവനുകളിലേക്കും ആവശ്യമുള്ള പച്ചക്കറി തൈകൾ ഉൽപാദിപ്പിച്ച് വിതരണം നടത്തുന്നതിന് ഈ നഴ്സറിക്ക് കഴിയും. പള്ളിപ്പുറം കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന പ്രകൃതി ജൈവകൃഷി സംഘത്തിനാണ് നഴ്സറിയുടെ നടത്തിപ്പ് ചുമതല. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ സാജിത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബോധ് ഷാജി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ ജയൻ, ബ്ലോക്ക് മെമ്പർ അഗസ്റ്റിൻ മുണ്ടോത്ത് , പ്രകൃതി ജൈവകൃഷി സംഘം പ്രസിഡണ്ട് രാജു, ബ്ലോക്ക് ഗ്രാമ പഞ്ചായത്തംഗങ്ങൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു .
ബ്ലോക്ക്തല നഴ്സറി ഉദ്ഘാടനം
