പൊതുവിപണിയിലെ വിലക്കയറ്റം, കരിഞ്ചന്ത എന്നിവ തടയുന്നതിന്റെ ഭാഗമായി സ്പെഷ്യല്‍ സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. 186 ഇടങ്ങളില്‍ പരിശോധന നടത്തിയതില്‍ 136 ക്രമക്കേടുകള്‍ കണ്ടെത്തി. സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ, ലീഗല്‍ മെട്രോളജി, റവന്യൂ എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കീഴുപറമ്പ്, കുനിയില്‍, അരീക്കോട്, കാവനൂര്‍, നെല്ലിപ്പറമ്പ് എന്നിവടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 15 കടകള്‍ക്കെതിരെ നടപടിയെടുത്തു. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതിനും അമിതവില ഈടാക്കിയതിനും പായ്ക്ക് ചെയ്ത സാധനങ്ങളില്‍ വിലയും തൂക്കവും രേഖപ്പെടുത്താത്തതിനുമാണ് നടപടിയെടുത്തത്. അരീക്കോട് ഗ്യാസ് ഏജന്‍സി പരിശോധിച്ച സംഘം ഉപഭോക്താക്കളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ച തുക മാത്രമേ സര്‍വീസ് ചാര്‍ജായി ഈടാക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദ്ദേശം നല്‍കി. പരിശോധനയില്‍ ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ വിനോദ്കുമാര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ പി.പ്രദീപ്, ജീവനക്കാരായ കെ. മുഹമ്മദ് സാദിഖ്, എം സുഹൈല്‍, ദിനേശ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വിലക്കയറ്റം: സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി പൊതുവിപണിയിലെ വിലക്കയറ്റം, കരിഞ്ചന്ത എന്നിവ തടയുന്നതിന്റെ ഭാഗമായി സ്പെഷ്യല്‍ സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. 186 ഇടങ്ങളില്‍ പരിശോധന നടത്തിയതില്‍ 136 ക്രമക്കേടുകള്‍ കണ്ടെത്തി. സിവില്‍
