എറണാകുളം: കേരള സർക്കാർ സ്ഥാപനമായ അസാപ് കേരള മൊബൈൽ ഹാൻഡ്സെറ്റ് റിപ്പയർ ടെക്നിഷ്യൻ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പത്താം ക്ലാസ് ആണ് യോഗ്യത. 163 മണിക്കൂർ ആണ് കോഴ്സിന്റെ കാലാവധി. 13,250 രൂപ ആണ് ഫീസ്. കോഴ്സ് ഫീസ് തവണകളായി അടയ്ക്കാനും സൗകര്യമുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 10. കൂടുതൽ വിവരങ്ങൾക്കായി www.asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 9633939696.
എറണാകുളം: മൊബൈൽ ഹാൻഡ്സെറ്റ് റിപ്പയർ ടെക്നിഷ്യൻ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു
