കോഴിക്കോട്: എസ്റ്റേറ്റ് മുക്ക് എക്കല്‍ പാലവും റോഡും ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മരുതോങ്കര ഗ്രാമപഞ്ചായത്തിലെ പ്രവൃത്തി പൂര്‍ത്തീകരിച്ച എസ്റ്റേറ്റ് മുക്ക് എക്കല്‍ പാലവും എസ്റ്റേറ്റ് മുക്ക് റോഡും നാടിന് സമര്‍പ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം എംഎല്‍എ ഇ.കെ വിജയന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് അധ്യക്ഷനായി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് എക്കല്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എസ്റ്റേറ്റ് മുക്ക് റോഡ് നവീകരിച്ചത്.

2005ല്‍  പശുക്കടവ് മലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചടയന്‍തോട് കരകവിഞ്ഞൊഴുകി എസ്റ്റേറ്റ് മുക്കില്‍നിന്നും എക്കലിനെ ബന്ധിപ്പിക്കുന്ന പാലം പൂര്‍ണ്ണമായി തകരുകയായിരുന്നു. പാലം പുനര്‍നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചെങ്കിലും എസ്റ്റിമേറ്റ് തുക കൂടുതലായതിനാല്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാന്‍ കഴിഞ്ഞില്ല. പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിന്റെ ഭാഗമായി എംഎല്‍എ ഇ.കെ വിജയന്റെ ആസ്തിവികസന ഫണ്ടില്‍നിന്നും 40 ലക്ഷംരൂപ അനുവദിച്ചതിനെ തുടര്‍ന്നാണ് പണി പൂര്‍ത്തിയാക്കിയത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ അശോകന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സി.പി ബാബുരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡെന്നീസ് പെരുവേലില്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →