പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ ബലാല്‍സംഗം ചെയ്ത അച്ഛന് ശിക്ഷ വാങ്ങി നല്‍കി പ്രതിയുടെ അമ്മ.

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ ബലാല്‍സംഗം ചെയ്ത അച്ഛന് ശിക്ഷ വാങ്ങി നല്‍കി ജയിലാക്കി പ്രതിയുടെ അമ്മ. 60 വയസുകാരിയാണ് മകന് ശിക്ഷ വാങ്ങി നല്‍കാന്‍ മുന്നില്‍ നിന്ന് പോരാടിയത്. ഈ പോരാട്ടത്തെ ശിക്ഷ വിധിച്ച കോടതിയും അഭിനന്ദിച്ചു. 25 വര്‍ഷത്തെ കഠിന തടവാണ് അമ്മ മകന് വാങ്ങി നല്‍കിയത്. മുംബൈയിലെ പ്രത്യേക പോക്‌സോ കോടതിയുടേതാണ് ഈ വിധി. ഏഴാം ക്ലാസില്‍ പഠിക്കുന്ന 13 വയസുള്ള മകളെയാണ് 37കാരനായ പിതാവ് ഒരു വര്‍ഷത്തോളം ബലാല്‍സംഗത്തിന് ഇരയാക്കിയത്. കുട്ടിയുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു. ഇതോടെയാണ് അച്ഛന്‍ രാത്രി മകളെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. കുട്ടി ഭയന്ന് ഇക്കാര്യം വീട്ടിലെ മറ്റ് അംഗങ്ങളോട് പറഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടി വിവരം മുത്തശിയോട് തുറന്നു പറഞ്ഞത്. പിന്നാലെ മുത്തശി പൊലീസില്‍ പരാതി നല്‍കി. മെഡിക്കല്‍ പരിശോധനയിലും കുട്ടി ബലാല്‍സംഗത്തിന് ഇരയായെന്ന് കണ്ടെത്തി. കുട്ടിയും മുത്തശിയും പ്രതിക്കെതിരെ മൊഴി നല്‍കി നീതിക്കായി നിയമത്തിന് മുന്നില്‍ പോരാടി. ഒടുവില്‍ 25 വര്‍ഷത്തെ കഠിന തടവാണ് മകന് ഈ അമ്മ വാങ്ങി നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →