കശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചു

ശ്രീനഗര്‍: ദക്ഷിണ കശ്മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചു. ഷോപിയാന്‍ ജില്ലയിലെ ഹരിപോര മേഖലയിലാണ് സംഘര്‍ഷം. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ സേന തെരച്ചില്‍ ആരംഭിച്ചത്. തെരച്ചിലിനിടെ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ബുധനാഴ്ച ഭീകരരും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തോടൊപ്പം കശ്മീര്‍ പൊലീസും തെരച്ചില്‍ സംഘത്തിലുണ്ട്. പുല്‍വാമയിലെ അവന്തിപുരിയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒന്നിലധികം സംയുക്ത മൊബൈല്‍ വാഹന ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →