പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള അറവുശാലയുടെ ലേല നടപടികള്‍ പൂര്‍ത്തിയായി. അറവുശാല 7/4/22ന് തുറന്നു കൊടുക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാത്തതിനാല്‍ അറവുശാലയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതോടെ നഗരത്തില്‍ അനധികൃത കശാപ്പുകള്‍ വ്യാപകമായി.
നിയമവിരുദ്ധമായി കശാപ്പ് നടത്തുന്നവര്‍ പലപ്പോഴും രാത്രി കാലങ്ങളില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും അറവ് മാലിന്യങ്ങള്‍ തള്ളുന്നതും പതിവായിരുന്നു. പുതിയ ഭരണസമിതി നിലവില്‍ വന്നതിനെ തുടര്‍ന്നു നടത്തിയ നിരന്തരമായ ഇടപെടലുകളെ തുടര്‍ന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭ്യമായത്. അനധികൃത കശാപ്പ് നടത്തുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന് അടക്കമുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്മാന് അഡ്വ.ടി.സക്കീര്‍ ഹുസൈന് പറഞ്ഞു.