ഐ.എസ്.ഒ പ്രഖ്യാപനം; നേട്ടവുമായി കൊടകര ബ്ലോക്ക് പഞ്ചായത്ത്

ഒരു ക്യാമ്പസിലെ എല്ലാ ഘടക സ്ഥാപനങ്ങളും ഐ.എസ്.ഒ പദവിയിലെത്തുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി കൊടകര ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഐ.എസ്.ഒ പ്രഖ്യാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പസിനുള്ളിൽ  പ്രവർത്തിക്കുന്ന പട്ടികജാതി വികസന ഓഫീസർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, ഡയറി എക്സ്റ്റൻഷൻ ഓഫീസർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ, ശിശു വികസന പ്രോജക്ട് ഓഫീസർ എന്നിവരുടെ ഓഫീസുകൾക്കാണ്  ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ചത്. സർട്ടിഫിക്കേഷൻ ലഭിക്കുന്നതിലൂടെ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഘടക സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ സുതാര്യവും  സൗഹൃദപരമാക്കാനും സാധിക്കും. സാംസ്കാരിക വകുപ്പും കൊടകര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 

ചടങ്ങിൽ കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ വി എസ് പ്രിൻസ്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് കെ എം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോർജ്, എ ഡി സി ജനറൽ അയന പി എൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടെസി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടെസി വിൽസൺ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി ആർ അജയഘോഷ് എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →