ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നില്‍ അക്രമം അഴിച്ചുവിട്ട ബിജെപി-യുവമോര്‍ച്ച സംഘത്തിലെ 8 പേരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അറസ്റ്റ് ചെയ്തെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. കെജ്‌രിവാൾ നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചെത്തിയ പ്രവര്‍ത്തകരാണ് സ്ഥലത്ത് അക്രമം നടത്തിയത്. അക്രമത്തിന് പിന്നിലുണ്ടായിരുന്ന മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊലീസ് വ്യക്‌തമാക്കി.
കെജ്‌രിവാളിന്റെ വസതിക്ക് മുന്നിലെ അക്രമം; 8 പേരെ അറസ്റ്റ് ചെയ്തെന്ന് ഡെല്‍ഹി പൊലീസ്
