തെരുവുനായകളും കന്നുകാലികളും ഇന്ത്യക്കാരെ കൊറോണ വൈറസിനെതിരേ പ്രതിരോധശേഷിയുള്ളവരാക്കി മാറ്റിയിട്ടുണ്ടെന്ന് പഠനം

ബംഗളൂരു: തെരുവുനായകളും കന്നുകാലികളും ഇന്ത്യക്കാരെ കൊറോണ വൈറസിനെതിരേ പ്രതിരോധശേഷിയുള്ളവരാക്കി മാറ്റിയിട്ടുണ്ടെന്ന് പഠനം. കൊവിഡ്- 19 വ്യാപനം ഇന്ത്യയില്‍ ഇത്രത്തോളം കുറഞ്ഞുനില്‍ക്കുന്നതിന് തെരുവുനായകളും കന്നുകാലികളുമുള്‍പ്പെടെയുള്ള രാജ്യത്തെ മൃഗസമ്പത്താണ് ഒരു പരിധിവരെ കാരണമെന്ന് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ പഠനം. തെരുവുനായകളും പശുക്കളുമുള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളിലും കൊറോണ വൈറസുകളുണ്ടെന്നും ഇവയോടുള്ള നിരന്തര സമ്പര്‍ക്കംമൂലം മനുഷ്യരില്‍ സാര്‍സ് കൊവ് 2 വൈറസിനെതിരായ ആന്റിബോഡി നേരത്തേതന്നെ ഉല്‍പാദിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും എല്‍സെവിയേഴ്‌സ് പബ്ലിക്കേഷനില്‍ പ്രസിദ്ധീകരിച്ച ഇവരുടെ പഠനത്തില്‍ പറയുന്നു. ഈ ആന്റിബോഡികളുടെ സാന്നിധ്യമാണ് ഇന്ത്യയിലെ രോഗികളില്‍ ഭൂരിപക്ഷത്തിനും രോഗം നേരിയതോതില്‍ മാത്രം ബാധിക്കാനും പെട്ടെന്ന് രോഗമുക്തിയുണ്ടാവാനും കാരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →