ബലൂചിസ്താനില്‍ പട്ടാളത്തിന്റെ ക്രൂരതയുടെ വിവരങ്ങള്‍ പുറത്ത്, പിഞ്ചുകുഞ്ഞിന്റെ മുമ്പിലിട്ട് മാതാവിനെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: പാകിസ്താന്‍ സേനയുടെ ക്രൂരതയുടെ മുഖം വീണ്ടും പുറത്തുവന്നു. ബലൂചിസ്താന്‍ മേഖലയില്‍ പാക് പട്ടാളം വീടുകയറി നടത്തിയ ആക്രമണത്തില്‍ നാലുവയസുകാരിയായ മകളുടെ മുമ്പിലിട്ട് യുവതിയെ കൊലപ്പെടുത്തി. മകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്താനിലെ തുര്‍ബാദ് നഗരത്തിലാണ് പാക് സൈനിക ഭീകരത ഏറേയും. പാക് പട്ടാള ഭീകരതയ്‌ക്കെതിരേ ശക്തമായ ബഹുജന പ്രക്ഷോഭം ഇവിടെ നടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബലൂചിസ്താന്റെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്.

പാക് പട്ടാളത്തിലെ ആയുധധാരികളായ അക്രമികള്‍ നിരപരാധികളെ കൊന്നുതള്ളുകയാണ്. ബലൂചിലെ ജനങ്ങളെ നിരന്തരം ആക്രമിക്കുകയും സ്ത്രീകളെ കടത്തിക്കൊണ്ടുപോവുകയും ചെയ്യുന്നത് പാകിസ്താന്‍ സൈന്യം നേരിട്ടാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മന്‍സൂര്‍ ബലൂച് ആരോപിച്ചു. പലരുടേയും ശവശരീരങ്ങള്‍ വികൃതമാക്കപ്പെട്ട നിലയിലാണ് തിരികെ കിട്ടുന്നത്. ശക്തമായ അന്താരാഷ്ട്ര ഇടപെടല്‍ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →