ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് മരണം. 45 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. തിരുപ്പതിയില്‍ നിന്നും 25 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭകരപേട്ടില്‍ വെച്ചാണ് അപകടം. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് അപകടം. ക്ഷേത്ര നഗരമായ തിരുപ്പതിയില്‍ നിന്ന് 25 കിലോമീറ്റര്‍ മാത്രം അകലെയാണ് ഭകരപേട്ട. ഡ്രൈവറുടെ അശ്രദ്ധമൂലം ബസ് കൊക്കയിലേക്ക് വീണതാണ് അപകടത്തിന് കാരണമായതെന്നും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും തിരുപ്പതി പോലിസ് സൂപ്രണ്ട് പറഞ്ഞു
ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് മരണം
