ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാന ഉപമുഖ്യമന്ത്രിമാരായി കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പഥക്കും സത്യപ്രതിജ്ഞ ചെയ്തു. വ്യാഴാഴ്ച നടന്ന ബിജെപി എംഎല്‍എമാരുടെ യോഗമാണ് യോഗിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സുരേഷ് കുമാര്‍ ഖന്നയാണ് ആദിത്യനാഥിന്റെ പേര് നിര്‍ദേശിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →