ജംഷദ്പുര്‍ എഫ്.സി പരിശീലകസ്ഥാനം ഒഴിഞ്ഞ് ഓവന്‍ കോയ്ല്‍

ജംഷദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ ജംഷദ്പുര്‍ എഫ്.സിയുടെ പരിശീലക സ്ഥാനം ഉപേക്ഷിച്ച് ഓവന്‍ കോയ്ല്‍. രണ്ട് സീസണുകളില്‍ ജംഷദ്പുരിനെ പരിശീലിപ്പിച്ച ശേഷമാണ് കോയ്ല്‍ ടീം വിടുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനായാണ് കോയ്ല്‍ ടീമിന്റെ പടിയിറങ്ങുന്നതെന്നാണ് സൂചന. സ്‌കോട്‌ലന്‍ഡ് സ്വദേശിയായ കോയ്ല്‍ ഈ സീസണില്‍ ജംഷദ്പുരിനെ ഷീല്‍ഡ് കപ്പ് ജേതാക്കളാക്കിയിരുന്നു. ലീഗ് മത്സരങ്ങള്‍ക്കുശേഷം ഒന്നാം സ്ഥാനം നേടിക്കൊണ്ട് സെമിയിലെത്തിയ ജംഷദ്പുര്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് പരാജയമേറ്റുവാങ്ങിയാണ് പുറത്തായത്. ആദ്യ സീസണില്‍ ടീമിനെ ആറാം സ്ഥാനത്തെത്തിക്കാനും കോയ്ലിനു സാധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →