പെരിന്തല്‍മണ്ണ: വീട്ടുകാര്‍ ഊട്ടിയില്‍ വിനോദ യാത്രു പോയിരുന്ന സമയം വീട് കുത്തിത്തറന്ന് 33 പവന്‍ സ്വര്‍ണവും 5000രൂപയും വാച്ചുകളും കവര്‍ന്നു, പെരിന്തല്‍മണ്ണ അമ്മിനിക്കാട് സമീപം ആലങ്ങാടന്‍ അഷറഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചുമരിലെ അലമാരയില്‍പഴയ വസ്‌ത്രങ്ങളും മറ്റും വച്ചിരുന്ന തിന് അടിയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് കളവുപോയത്.2022 മാര്‍ച്ച് 20 ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അഷറഫും ഭാര്യയും മുതിര്‍ന്ന രണ്ട് മക്കളും ഊട്ടിയിലേക്ക് വിനോദയാത്രപോയത് തിങ്കളാഴ്‌ച രാത്രി 11ന് തിരികെ വരികയും ചെയ്‌തു.
വീടിന്റെ മുന്‍വശത്തെ രണ്ട് പാളി വാതിലിന്റെ ലോക്ക് കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. കിടപ്പുമുറിയില്‍ ചുവരില്‍ മര നിര്‍മിത വാതിലുകളോടുകൂടിയ അലമാരയിലായിരുന്നു ആഭരണങ്ങള്‍ .ഇത് കുത്തിത്തുറന്ന് വസ്‌ത്രങ്ങളും മറ്റും വാരി വലിച്ചിട്ടിട്ടുണ്ട്. 35 പവനാണ് സൂക്ഷിച്ചിരുന്നതെങ്കിലും മോഷ്ടാവ് വസ്‌ത്രങ്ങള്‍ വലിച്ചിടുന്നതിനിടയില്‍ ഒരോ പവനുളള രണ്ട് കോയിനുകള്‍ അലമാരക്കിടയില്‍ വീണു. ഇത് പിന്നീട് പോലീസ് കണ്ടെടുത്തു. നഷ്ടപ്പെട്ടതില്‍ 15 പവന്‍ മൂന്നാഴ്‌ച മുമ്പ് പുതുതായി വാങ്ങിയതാണെന്ന് വീട്ടുകാര്‍ പറഞ്ഞു
പോലീസില്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ചു. അബുദാബിയില്‍ ജോലി ചെയ്യുന്ന അഷറഫും മകനും മൂന്നാഴ്‌ച മുമ്പാണ് വീട്ടിലെത്തിയത്. പെട്ടെന്നുളള തീരുമാനമായതിനാല്‍ യാത്രാ വിവരം അധികമാരോടും പറഞ്ഞിരുന്നില്ല.
പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി പിഎം സന്തോഷ്‌കുമാര്‍, സിഐ സുനില്‍ പുളിക്കല്‍, എസ്.ഐ സികെ നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ചൊവ്വാഴ്‌ച രാവിലെ മലപ്പുറത്തുനിന്നും ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ മണം പിടിച്ച വീടിന് അല്‍പ്പം മാറി നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ പോയി നിന്നു.,സമീപത്തെ വീടുകളിലും കെട്ടി ടങ്ങളിലുമുളള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.