കര്‍ണാടകയില്‍ സ്വകാര്യ ബസ് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലാണ് സംഭവം. പാവഗഡയിലേക്ക് പോവുകയായിരുന്ന ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അമിതഭാരമാണ് ബസ് മറിയാനുണ്ടായ കാരണമെന്ന് പോലിസ് പറഞ്ഞു. 60 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. പലരും ബസ്സില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →