സ്ഫോടകവസ്തുക്കള്‍, എല്‍.പി.ജി ഉള്‍പ്പെടെയുള്ള പെട്രോളിയം ഉത്പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും അവയുടെ സുരക്ഷിതമായ ഗതാഗതത്തിനും ലൈസന്‍സ് ലഭിക്കുന്നതിനായി ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക് ത്രിദ്വിന പരിശീലനം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 16,17,18 തിയതികളില്‍ നാറ്റ്പാകിന്റെ ആക്കുളം കേന്ദ്രത്തിലാണ് പരിശീലനം നടക്കുന്നതെന്ന് ട്രാഫിക് എഞ്ചിനീയറിംഗ് ആന്‍ഡ് സേഫ്റ്റി ഡിവിഷന് മേധാവി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2779200, 9074882080.
ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാകിന്റെ പരിശീലനം
