തൃശ്ശൂർ: വെളപ്പായ – മെഡിക്കല്‍ കോളേജ് റോഡിന് 98 ലക്ഷം രൂപ അനുവദിച്ചു

തൃശ്ശൂർ: വെളപ്പായ – തൃശൂര്‍ മെഡിക്കല്‍ കോളേജ് റോഡ് ബി.എം. ആന്റ്  ബി.സി. നിലവാരത്തില്‍ പുനരുദ്ധരിക്കാന്‍ 98 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായി. 2021 – 22 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ ഈ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന്, സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നാണ് അധികമായി വേണ്ടിവരുന്ന തുക കൂടി ഉള്‍പ്പെടുത്തി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി നിവേദനമായി സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് പ്രകാരം 98 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. തൃശൂര്‍ ജില്ലയില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് ദിവസേനയെത്തുന്ന ആയിരക്കണക്കിന് രോഗികള്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന പ്രധാന റോഡാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →