പത്തനംതിട്ട: പ്ലാപ്പള്ളി മാതൃകാ ഫോറസ്റ്റ് സ്‌റ്റേഷന്‍, ഇലവുങ്കല്‍ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് ഉദ്ഘാടനം 10ന്

പത്തനംതിട്ട: ശബരിമല പൂങ്കാവനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പ്ലാപ്പള്ളി മാതൃകാ ഫോറസ്റ്റ് സ്‌റ്റേഷന്‍ മന്ദിരത്തിന്റെയും ഇലവുങ്കല്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെയും ഉദ്ഘാടനം മാര്‍ച്ച് 10ന് വൈകിട്ട് 4.30ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. പ്ലാപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി. ജയപ്രസാദ്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →