കാട്ടുപോത്തിനെ വെടിവച്ചുകൊന്ന കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍

ഇടുക്കി : വനത്തില്‍ കയറി കാട്ടുപോത്തിനെ വെടിവച്ചുകൊന്ന കേസില്‍ എട്ടുപേര്‍ അറസറ്റിലായി. മാമലക്കണ്ടം അഞ്ചുകുടി സ്വദേശി കണ്ണന്‍ എന്ന രാധാകൃഷ്‌ണന്‍, അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്‌ണന്‍, ശക്തിവേല്‍, ,ഒഴുവത്തടം സ്വദേശി മനീഷ്‌, പത്താംമൈല്‍ സ്രാമ്പിക്കല്‍ ആഷിഖ്‌, മാങ്കുളം സ്വദേശി ശശി, അടിമാലി കൊരങ്ങാട്ടിക്കുടി സ്വദേശികളായ സന്ദീപ്‌, സാഞ്ചോ എന്നിവരാണ്‌ പിടിയിലായത്‌.

മച്ചിപ്ലാവ്‌ ഫോറസ്‌റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന നെല്ലിപ്പാറ വനത്തില്‍ അതിക്രമിച്ചുകയറി കാട്ടുപോത്തിനെ വെടിവച്ചുകൊന്നശേഷം മാംസം വീതിച്ചെടുക്കുകയും വില്‍പ്പന നടത്തുകയും ചെയ്‌ത സംഭവത്തിലാണ്‌ ഇവരെ പിടികൂടിയത്‌. അടിമാലി റേഞ്ച്‌ ഓഫീസര്‍ കെ വി രതീഷിന്റെ നേതൃത്വത്തിലുളള സംഘമാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌. ഇവരുടെ പക്കല്‍ നിന്ന്‌ നാടന്‍ തോക്കുകളും രണ്ട്‌ വാഹനങ്ങളും പിടിച്ചെടുത്തു. ആദിവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാട്ടിനുളളില്‍ കാട്ടുപോത്തിന്‍രെ തലയും തൊലിയും കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌ വനം വകുപ്പ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലണ്‌ പ്രതികള്‍ പിടിയിലായത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →