വയോജന സൗഹൃദമാകാനൊരുങ്ങി ഇടവ പഞ്ചായത്ത്

തിരുവനന്തപുരം: ഇടവ ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്താകും. ഇത് സംബന്ധിച്ച് പഞ്ചായത്ത് ആസൂത്രണ സമിതി തീരുമാനമെടുത്തു. വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും അവരുടെ ക്ഷേമം ആരോഗ്യസംരക്ഷണം എന്നിവക്കും പദ്ധതി ഊന്നല്‍ നല്‍കും.  ഇതിനായി പഞ്ചായത്തിലെ ഓരോ വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വാളണ്ടിയര്‍മാര്‍ ഇന്ന് (മാര്‍ച്ച് അഞ്ച്) മുതല്‍ വയോജനങ്ങള്‍ക്കിടയില്‍ സര്‍വേ നടത്തും. വയോജനങ്ങള്‍ അനുഭവിക്കുന്ന വ്യക്തിഗതവും പൊതുവായതുമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയാണ് ആദ്യഘട്ടം. തുടര്‍ന്ന് ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിനും വയോജനങ്ങളുടെ ഭക്ഷണം, മരുന്ന്, ആശുപത്രി പരിചരണം, മാനസിക ഉല്ലാസം എന്നിവയ്ക്ക് വേണ്ടി വയോജന ക്ലബ്ബുകള്‍ രൂപീകരിക്കും.

വയോജനങ്ങളുടെ വ്യക്തിഗത പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താനും മറ്റ് സഹായങ്ങള്‍ എത്തിക്കാനുള്ള പദ്ധതിയും പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നുണ്ട്. ആശാപ്രവര്‍ത്തകര്‍, സാന്ത്വനചികിത്സ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍,തെരഞ്ഞെടുക്കപ്പെട്ട വോളണ്ടിയര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സഹായത്തോടെയാകും പദ്ധതി നടപ്പിലാക്കുന്നത്. ഇവര്‍ക്ക് വേണ്ടിയുള്ള പരിശീലനം ഉടന്‍ ആരംഭിക്കുമെന്നും പഞ്ചായത്ത് അധികൃര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →