ക്ഷീര സംഗമം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര സംഗമം മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.  കാലിത്തീറ്റ ലഭ്യതയുമായി ബന്ധപ്പെട്ട് ക്ഷീര കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു.

പല്ലന കുമാരകോടിയില്‍ നടന്ന ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. ചടങ്ങില്‍ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു അധ്യക്ഷത വഹിച്ചു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ. ശോഭ, ടി.എസ്. താഹ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. രശ്മി, ക്ഷീര സംഗമ കമ്മിറ്റി ചെയര്‍മാന്‍ സി.വി. രാജീവ്, ക്ഷീര വികസന ഓഫിസര്‍ വി.ആര്‍. അശ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.
 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →