കോഴിക്കോട്: പെരുവണ്ണാമുഴി സപ്പോര്‍ട്ട് ഡാമിന്റെ പ്രവൃത്തി ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു

കോഴിക്കോട്: പെരുവണ്ണാമൂഴി ഐ.ബി അനക്സ്, വാച്ച് ടവര്‍ കെട്ടിടങ്ങളുടെയും സപ്പോര്‍ട്ട് ഡാമിന്റെ പ്രവൃത്തി ഉദ്ഘാടനവും ജലവിഭവ വകുപ്പ് മന്തി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. സര്‍ക്കാരിന്റെ കുപ്പിവെള്ള ഫാക്ടറി യുണിറ്റ് പെരുവണ്ണാമൂഴിയില്‍ ആരംഭിക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഡാമുകള്‍ കേന്ദ്രീകരിച്ചുള്ള പദ്ധതി ടൂറിസം രംഗത്ത് അനിവാര്യമാണ്. അതിനാല്‍ ഇറിഗേഷന്‍ വകുപ്പ് ഇറിഗേഷന്‍ ടൂറിസം എന്നൊരു സങ്കല്‍പ്പം രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പെരുവണ്ണാമുഴിയില്‍ ടുറിസത്തിന്റെ ഭാഗമായുള്ള സോളാര്‍ ബോട്ട് സര്‍വ്വീസ് മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്ലാഗ് ഓഫ് ചെയ്തു. സഞ്ചാരികള്‍ക്കായി രണ്ട് സോളാര്‍ ബോട്ടുകളാണ് പെരുവണ്ണാമൂഴിയില്‍ ഒരുക്കിയിരിക്കുന്നത്.

ലോക ബാങ്കിന്റെ ധന സഹായത്തോടെ ഡ്രിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പെരുവണ്ണാമൂഴിയില്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് ആന്‍ഡ് കണ്‍ട്രോള്‍ റും എന്നിവ നിര്‍മ്മിച്ചിരിക്കുന്നത്. ഡാം സേഫ്റ്റി ഫണ്ടുപയോഗിച്ചാണ് വാച്ച് ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ചീഫ് എഞ്ചിനീയര്‍ എം.ശിവദാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സില്‍ക്ക് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇക്ബാല്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, പഞ്ചായത്തംഗങ്ങളായ സി.കെ. ശശി ഇ.എം. ശ്രീജിത്ത്, ബിന്ദു വത്സന്‍, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം ഗിരിജ ശശി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സ്വാഗതവും സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എസ്.കെ രമേശന്‍ നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →