നമ്മുടെ നൈപുണ്യ വികസന പരിപാടികള്‍ പുനക്രമീകരിക്കണമെന്ന്‌ മന്ത്രി പി.രാജീവ്‌

തിരുവനന്തപുരം : വളര്‍ന്നുവരുന്ന നൂതന വ്യവസായങ്ങളുടെ ആവശ്യകതക്കനുസരിച്ച്‌ നമ്മുടെ നൈപുണ്യ വികസന പരിപാടികള്‍ പുഃനക്രമീകരിക്കേണ്ടതുണ്ടെന്ന്‌ മന്ത്രി പി.രാജീവ്‌. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി കെഎസ്‌ഐഡിസിയും ഇന്‍കെടെക്കും ,എപിജെ അബ്ദൂള്‍ കലാം സാങ്കേതിക സര്‍വകലാശാലയും ചേര്‍ന്ന്‌ ആരംഭിക്കുന്ന ഡെക്‌സോ ഇന്‌ഡഡസ്‌ട്രി അക്കാഡമിയാ കണക്ടിന്റെയും ഇതിനുവേണ്ടി തയ്യാറാക്കുന്ന വെബ്‌പ്ലാറ്റ്‌ഫോമായ ഡിസൈന്‍ എക്‌സ്‌പോയുടെയും ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

ഉയര്‍ന്ന മാര്‍ക്കുനേടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ കേരളത്തില്‍ ധാരാളമുണ്ടെങ്കിലും വ്യവസായ മേഖലക്ക്‌ ആവശ്യമുളള നൈപുണ്യമുളളവര്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തിലേറെ നൈപുണ്യവികസന സ്ഥാപനങ്ങള്‍ സര്‍ക്കാരിനുകീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അവര്‍ സ്വയം ഗവേഷണം നടത്തി ധാരണയിലെത്തുന്ന രീതി മാറ്റി വ്യവസായ മേഖലയുമായുളള ആശയ വിനിമയത്തിലൂടെ വിടവ്‌ നികത്തണം. അതിനായി സാങ്കേതിക സര്‍വകലാശാലയുമായി ചേര്‍ന്ന്‌ കെഎസ്‌ഐഡിസി നടത്തുന്ന ശ്രമങ്ങള്‍ എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →