ഇടുക്കി: പൊലീസിന്റെ ഔദ്യോഗിക വിവരം എസ്.ഡി.പി.ഐക്ക് ചോർത്തി നൽകിയ സംഭവത്തിൽ പൊലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. കരിമണ്ണൂർ സ്റ്റേഷനിലെ പോലീസുകാരൻ അനസ് പി.കെ യെയാണ് പിരിച്ചുവിട്ടത്. ഇടുക്കി എസ്പി കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്. പൊലിസ് ശേഖരിച്ച ആർ.എസ്.എസ് പ്രവർത്തകരുടെ വിവരമാണ് ചോർത്തി നൽകിയത്.