കോട്ടയം: പ്രീസ്കൂൾവിദ്യാഭ്യാസത്തെ കുറിച്ച് ബോധവൽക്കരണം അനിവാര്യം : നിർമ്മല ജിമ്മി

കോട്ടയം: കുഞ്ഞുങ്ങളുടെ വ്യക്തിത്വ വികാസത്തിൽ ഏറെ പ്രാധാന്യമുള്ള  പ്രീ സ്കൂൾ വിദ്യഭ്യാസത്തിന്റെ സാധ്യതകളെക്കുറിച്ച്  മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും ബോധവൽക്കരണം നൽകേണ്ടത് അനിവാര്യമാണെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു

പ്രീ സ്‌കൂള്‍-ശാസ്ത്രീയ സമീപനവും കാഴ്ചപ്പാടും എന്ന വിഷയത്തില്‍ സമഗ്ര ശിക്ഷ കേരള കോട്ടയം ഓഫീസ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

പ്രീ പ്രൈമറി അധ്യാപകരെ പങ്കെടുപ്പിച്ചു കൊണ്ട് പാമ്പാടി ഡയറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ എസ്.എസ്.കെ. ജില്ലാ പ്രൊജക്ട് കോ – ഓ ര്‍ഡിനേറ്റര്‍ മാണി ജോസഫ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വിദഗ്ദ്ധൻ  കെ.ആര്‍. വിശ്വംഭരന്‍ വിഷയാവതരണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍. സുജയ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ  കെ.ജെ. പ്രസാദ്, ബിനു എബ്രഹാം, ഡയറ്റ് പ്രിന്‍സിപ്പല്‍ മിനി ബഞ്ചമിന്‍ എന്നിവര്‍ സംസാരിച്ചു.

ദേശീയ അവാർഡ് നേടിയ ജില്ലാ പ്രോഗ്രാം ഓഫിസർ ധന്യ പി വാസുവിനെ ചടങ്ങിൽ അനുമോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →