ഗുജറാത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് എം എല്‍ എ ബൃജേഷ് മേര്‍ജ രാജി വച്ചു. മൂന്നു മാസത്തിനുള്ളില്‍ രാജി വച്ച എട്ടാമത്തെ കോണ്‍ഗ്രസ് നേതാവാണ് ബൃജേഷ് മേര്‍ജ.
മാര്‍ച് ആദ്യവാരം പ്രവാണ്‍ മാരു, മംഗള്‍ മാരൂ, മംഗള്‍ ഗാവിത്, സോമാബായി പട്ടേല്‍, ജേവി കാക്കഡിയ, പ്രഭുല്‍ ജഡേജ, എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച (02/06/2020) അക്ഷയ് പട്ടേല്‍, ജീതു ചൗധരി എന്നിവര്‍ രാജി വച്ചിരുന്നു. ഇന്ന് (05/06/2020) ഒരാള്‍കൂടി രാജി വച്ചു. ബൃജേഷ് മേര്‍ജ ആണ് ഇന്ന് രാജി വച്ച എം എല്‍ എ.
ജൂണ്‍ 15-ന് 55 രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് വരുകയാണ്. ഗുജറാത്തില്‍ നിന്നും 4 സീറ്റുകളാണ് ഉള്ളത്. ഈ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ രാജി വയ്ക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

