കട്ടപ്പന ഇടുക്കി കവലയില്‍ സീബ്രാലൈന്‍ ഇല്ല : യാത്രക്കാര്‍ ബുദ്ധിമുട്ടില്‍

കട്ടപ്പന : കട്ടപ്പനയിലെ പ്രധാന ജംഗ്‌ഷനുകളിലൊന്നായ ഇടുക്കിക്കവല പെട്രോള്‍ ബങ്ക്‌ ജംഗ്‌ഷനില്‍ റോഡ്‌ കുറുകെ കടക്കാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നതായി പരാതി. അടിമാലി- കുമളി ദേശീയ പാത 185- ഉം , കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയും സംഗമിക്കുന്ന ജംഗ്‌ഷനാണിത്. . ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസ്‌ ,പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ ,ഗവ.ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ , സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ,, ഫെഡറല്‍ ബാങ്ക്‌ എന്നിവയും, മൂന്നു ബാങ്കുകളുടെ എടിഎം കൗണ്ടറുകളും ഈ ജംങ്‌ഷനില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ലക്ഷ്മീ നായണ ക്ഷേത്രവും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. സ്‌കൂള്‍ തുറക്കുകകൂടി ചെയ്‌തതോടെ വിദ്യാര്‍ത്ഥികളുടെ തിരക്കും വര്‍ദ്ധിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി ഈ സ്ഥാപനങ്ങളില്‍ എത്തുന്ന കാല്‍ നടക്കാരുടെ തിരക്കും അനുഭവപ്പെടുന്നു.

തിരക്കേറിയ ഈ കവലയില്‍ റോഡ്‌ കുറുകെ കടക്കാന്‍ സീബ്രാലൈനുകള്‍ സ്ഥാപിച്ചിട്ടില്ലാത്തത്‌ കാല്‍നടക്കാര്‍ക്ക്‌ വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌. . വളരെയധികം വാഹനാപകടങ്ങള്‍ സംഭവിച്ചിട്ടുളള ഒരു ജംഗ്‌ഷനാണിത്‌. ആയതിനാല്‍ ഈ ജംഗ്‌ഷനില്‍ കാല്‍നടക്കാര്‍ക്ക്‌ റോഡ്‌ മുറിച്ചുകടക്കുന്നതിനുളള സീബ്രാ ക്രോസിംഗുകള്‍ സ്ഥാപിച്ച്‌ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുളള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന്‌ ജനശക്തി സംസ്ഥാന സെക്രട്ടറി എം.എല്‍ ആഗസ്‌തി, ഇടുക്കി താലൂക്ക്‌ പ്രസിഡന്റ് റോയി ജോര്‍ജ്‌,ട്രഷറാര്‍ പ്രതീപ്‌ കെ.ബി എന്നിവര്‍ അധികൃതരോടാവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →