പീരുമേട്: പീരുമേട് വില്ലേജിലെ റാണിമുടി, റാണികോവില്‍, ലഡ്രം പുതുവല്‍ മ്ലാമല പുതുവല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ റീസര്‍വേ കഴിഞ്ഞപ്പോള്‍ പീരുമേട് വില്ലേജില്‍ നിന്ന് 300 ലധികം കുടുംബങ്ങള്‍ പുറത്തായതായി രേഖകള്‍ പറയുന്നു. ഇതിനെതിരെ 300 ഓളം പരാതികളാണ് ലഭിച്ചിരിക്കുന്നത്. സര്‍വേ നമ്പര്‍ 1841, 9693, 399 എന്നീ സര്‍വേ നമ്പരുകളില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളാണ് ഏലപ്പാറ മഞ്ചുമല എന്നീ വില്ലേജുകളിലേക്ക് മാറിയിട്ടുളളത്. പട്ടയത്തിലും ആധാരത്തിലും പറയുന്ന സര്‍വേ നമ്പരുകലില് വ്യാപകമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പീരുമേട് വില്ലേജില്‍ നിന്നും മഞ്ചുമല, ഏലപ്പാറ വില്ലേജിലേക്ക് മാറ്റിയവരുടെ കരം പീരുമേട് വില്ലേജില്‍ അടയ്ക്കാമെന്നാണ് റീസര്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്. കൂടാതെ ബാങ്കുവായ്പ ,തുടങ്ങിയ ആവശ്യങ്ങള്‍ക്കും വില്ലേജ് ഓഫീസില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാവുന്നതാണെന്നും പറഞ്ഞു. മുമ്പ് പട്ടയങ്ങള്‍ വിതരണം ചെയ്തപ്പോള്‍ സര്‍വേ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി യതാണെന്നും ഇപ്പോള്‍ സര്‍വേ നമ്പറിന് മാറ്റത്തിന് കാരണമെന്നും ഏലപ്പാറ മഞ്ചുമല വില്ലേജുകളുടെ റീസര്‍വേ കഴയുന്നതോടെ എല്ലാ പരാതികള്‍ക്കും പരിഹാരമാവുമെന്നും റീസര്‍വേ ഓഫീസില്‍ നിന്നും അറിയിച്ചു.

