ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഡല്‍ഹി ടീമില്‍ അണ്ടര്‍ 19 ലോകജേതാക്കളായ ടീം ഇന്ത്യയുടെ നായകന് യാഷ് ധൂലും. വെസ്റ്റിന്‍ഡീസില്‍ നടന്ന ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് ധൂലിന് രഞ്ജി ടീമിലേക്കുള്ള പടിയേറ്റത്തിനു വഴിതെളിച്ചത്. ധൂലിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചു പരിചയം നേടാനുള്ള അവസരമാണ് നല്കുന്നതെന്നു ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് രോഹന് ജയ്റ്റ്ലി പറഞ്ഞു. ഇന്ത്യന്‍ കൗമാരപ്പടയെ നയിച്ച് ലോകകപ്പ് നേടിയ പ്രകടനം ധൂലിന്റെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തിയിട്ടുണ്ട്. അത് ഡല്‍ഹിക്കായി പ്രയോജനപ്പെടുത്തുന്നതിനൊപ്പം ധൂലിന്റെ ക്രിക്കറ്റ് ഭാവി മെച്ചപ്പെടുത്തുന്ന തീരുമാനമാണിതെന്നും ജയ്റ്റ്ലി പറഞ്ഞു. ഇടംകൈയന്‍ പേസര്‍ പ്രദീപ് സങ്വാന് ക്യാപ്റ്റനായ ടീമില്‍ വെറ്ററന്‍ താരം ഇഷാന്ത് ശര്‍മയെ ഉള്‍പ്പെടുത്തിയിട്ടില്ല. തന്നെ പരിഗണിക്കേണ്ടെന്ന് ഇഷാന്ത് തന്നെ ആവശ്യപ്പെട്ടിരുന്നതായാണു സൂചന.
ഡല്‍ഹി രഞ്ജി ടീമില്‍ ധൂല്‍
