തിരുവനന്തപുരം: ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിന്റെ (വി.എസ്.എസ്.എസ്.സി) പുതിയ മേധാവി. ഡോ.എസ്. സോമനാഥ് ഐ.എസ്.ആർ.ഒ ചെയർമാനായി ചുമതലയേറ്റ ഒഴിവിലാണ് ഗഗൻയാനുവേണ്ടി രൂപവത്കരിച്ച ഹ്യൂമൻ സ്പേസ് ഫ്ലൈ സെന്റർ (ഏച്. എ എസ്.എഫ്.സി.) ഡയറക്ടറായ ഉണ്ണികൃഷ്ണൻ നായരുടെ നിയമനം. വി.എസ്.എസ്.എസ്.സി.ഡയറക്ടർ ആകുന്ന അഞ്ചാമത്തെ മലയാളിയാണ് ഈ കോട്ടയം കോതനല്ലൂർ സ്വദേശി. ഡോ. ജി. മാധവൻ നായർ, ഡോ. കെ. രാധാകൃഷ്ണൻ, എം.സി. ദത്തൻ, ഡോ. എസ്. സോമനാഥ് എന്നിവരാണ് മുമ്പ് വി.എസ്.എസ്.എസ്.എസ്.സി.ഡയറക്ടർ പദവി അലങ്കരിച്ച മലയാളികൾ.
ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിന്റെ പുതിയ മേധാവി
