അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുമ്പിച്ചൽകടവ് പലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ആദ്യ സ്പാനിന്റെ പൈലിങ് ജോലികൾ ആരംഭിച്ചു. സി. കെ. ഹരീന്ദ്രൻ എം.എൽ.എ. പൈലിങ് ഉദ്ഘാടനം ചെയ്തു. കിഫ്ബിയുടെ ധനസഹായത്തോടെ കരിപ്പയാറിന് കുറുകെ 253.4 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. പതിനൊന്ന് മീറ്റർ വീതിയുള്ള പാലത്തിൽ എട്ട് മീറ്റർ റോഡും ഇരുവശത്തും നടപ്പാതയും ഉൾപ്പെടും. ഏപ്രിൽ മാസത്തോടെ പൈലിങ് പൂർത്തിയാക്കുമെന്ന് സി. കെ. ഹരീന്ദ്രൻ എം.എൽ.എ. പറഞ്ഞു. അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു, വൈസ് പ്രസിഡന്റ് തോമസ് മംഗലശ്ശേരി, കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആനന്ദ്, അസിസ്റ്റന്റ് എഞ്ചിനീയർ ശിവകുമാർ എന്നിവർ പങ്കെടുത്തു.