കാസർകോട്: വനം വകുപ്പ് നാളികേരം ലേലം

കാസറഗോഡ് വനം ഡിവിഷനു കീഴിലുള്ള കാസറഗോഡ് റെയിഞ്ചിലെ പള്ളം ലോഗ്‌പോണ്ട് ഡിപ്പോയിലുള്ള 29 തെങ്ങില്‍ നിന്നും നാളികേരം 3 വര്‍ഷത്തേക്ക് ശേഖരിച്ചു കൊണ്ടു പോകാനുള്ള അവകാശം 2022 ഫെബ്രുവരി 18-ന് വൈകുന്നേരം 3.00 മണിക്ക് കാസറഗോഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസില്‍ വെച്ച് വനം വകുപ്പിലെ സമാനമായ ലേലങ്ങളുടെ പൊതു വ്യവസ്ഥകള്‍ക്ക് വിധേയമായി കാസറഗോഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വില്‍ക്കുന്നതായിരിക്കും. ലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ അവരുടെ സ്ഥിരമായ മേല്‍വിലാസം തെളിയിക്കുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റോ, ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡോ, ആധാര്‍ കാര്‍ഡോ നിരതദ്രവ്യം (1000/- രൂപ) കെട്ടിവെക്കുന്നതിന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കാസറഗോഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലോ (ഫോണ്‍ : 04994 256119), കാസറഗോഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസിലോ (ഫോണ്‍ : 04994 225072) നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →